താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങൾ നീക്കി

താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങൾ നീക്കി

താമരശ്ശേരി: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങൾ നീക്കി. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ചുരം വഴി സഞ്ചരിക്കാം. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

എങ്കിലും ചില വാഹനങ്ങൾക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. മൾട്ടിആക്സിൽ വാഹനങ്ങൾ ഒഴികെയുള്ള കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്കാണ് നിയന്ത്രണങ്ങളോടെ കടന്നുപോകാൻ അനുമതിയുള്ളത്. ഇരുവശത്തുനിന്നും ഒരേസമയം ചരക്ക് വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ല. ഒരു വശത്ത് നിന്ന് മാത്രമായിരിക്കും ചരക്ക് വാഹനങ്ങൾക്ക് അനുമതി നൽകുക.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചുരത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. മണ്ണിടിച്ചിലുണ്ടായ ഒമ്പതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റിനെ ചുരത്തിൽ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top