എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: രാഹുല്‍

എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: രാഹുല്‍

പത്തനംതിട്ട: യുവതികളുടെ ഗുരുതര ആ രോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കില്ലെന്ന നിലപാടിൽ. എംഎല്‍എ പദവി ഒഴിയുന്ന കാര്യം ആലോചനയിലില്ലെന്നു രാഹുല്‍ വ്യക്തമാക്കി.

നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎല്‍എ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെ ന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  പ്രതികരണം.എന്നാല്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും രാഹുലിന്റെ
രാജിക്കായി സമ്മര്‍ദം ശക്തിയായി. രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശം രംഗത്തെത്തി.

നല്‍കിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്റെ  ടീമില്‍ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കു മെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാജി ഒഴിവാക്കാനായി സാങ്കേതികത്വം പറഞ്ഞ് നിന്നാല്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകും. രാഹുല്‍ വിഷയം അടിമുടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതില്‍ നിന്ന് പുറത്ത് കടന്ന് മുന്നേറാന്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി കൊണ്ടേ കഴിയൂവെന്നാണ് വാദം.

I have not considered resigning from my MLA post: Rahul

Share Email
Top