മധ്യപടിഞ്ഞാറന്‍ അമേരിക്കയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ഒരു മരണം, വന്‍ നാശനഷ്ടം

മധ്യപടിഞ്ഞാറന്‍ അമേരിക്കയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ഒരു മരണം, വന്‍ നാശനഷ്ടം

വാവാടോസ, (വിസ്‌കോണ്‍സിന്‍) : മധ്യപടിഞ്ഞാറന്‍ അമേരിക്കയില്‍ പെയതിറങ്ങിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഈ മേഖലയില്‍ വന്‍ നാശം വിസ്‌കോണ്‍സിനിലെ മിൽവാക്കിയില്‍ എട്ടുമുതല്‍ മുതല്‍ 11 ഇഞ്ച് വരെ മഴ പെയ്തതിറങ്ങിയത് . ഇതേ തുടര്‍ന്ന് സ്റ്റേറ്റ് ഫെയറിന്റെ അവസാന ദിവസം റദ്ദാക്കി.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നു റോഡുകള്‍ അടയ്ക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. നെബ്രാസ്‌കയിലെ ടു റിവേഴ്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ മരം വാഹനത്തിന്മേല്‍ വീണ്. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റി. നെബ്രാസ്‌കയിലെ ഒരു ജയിലിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ തടവുകാരെ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടിവന്നു. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയ നിലയിലാണ.മിൽവാക്കി വാവാടോസയിലെ നിരവധി കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്നു മാറ്റിപ്പാര്‍പ്പിച്ചു.

നാഷണല്‍ വെതര്‍ സര്‍വീസ് നല്‍കിയ മുന്നറിയിപ്പ് പ്രകാരം കാന്‍സസ് മുതല്‍ വിസ്‌കോണ്‍സിന്‍ വരെയുള്ള 1.4 കോടി ജനങ്ങള്‍ക്ക് വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശം നല്കി. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Heavy rains and flooding in the Midwest US: One death, extensive damage

Share Email
LATEST
Top