മുംബൈ: മുംബെയില്‍ തുടര്‍ച്ചയായി പെയ്തിറങ്ങിയ മഴമൂലം രൂപപ്പെട്ട വെള്ളപ്പൊക്കവും മോശം കാലാവസ്ഥയും മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറാക്കി. 250 ലേറെ വിമാന സര്‍വീസുകള്‍ വൈകി. മോശം കാലാവസ്ഥയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും സര്‍വീസ് ആരംഭിക്കേണ്ട 155 വിമാനങ്ങളും മുംബൈയിലേക്കു വരേണ്ട 102 സര്‍വീസുകളും തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് താളം തെറ്റി.
പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.മുംബൈ നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.നഗരത്തിലുടനീളം ഗതാഗതവും തടസപ്പെട്ടു.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും മുംബൈയില്‍ കനത്ത മഴ പെയ്തു, ഇത് നഗരത്തിലുടനീളം വ്യാപകമായ വെള്ളക്കെട്ടിനും വലിയ തടസ്സങ്ങള്‍ക്കും കാരണമായി.
‘മുംബൈയില്‍ കനത്ത മഴ പെയ്തതിനാല്‍, വിമാനത്താവളത്തിലേക്കുള്ള നിരവധി റൂട്ടുകളില്‍ വെള്ളക്കെട്ടും ഗതാഗതം സ്തംഭനാവസ്ഥിലാക്കി. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി), അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്നവ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബിഎംസി ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ എല്ലാ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ പരമാവധി നിന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ബിഎംസി ശക്തമായി നിര്‍ദ്ദേശിക്കുന്നു.
Heavy rains and floods delay 250 flights in Mumbai: Red alert remains in place today