ഇന്ന് പെരുമഴ പെയ്തിറങ്ങുമെന്നു പ്രവചനം; മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇന്ന് പെരുമഴ പെയ്തിറങ്ങുമെന്നു പ്രവചനം; മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം ,ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതി തീവ്ര മഴ സൂചിപ്പിക്കുന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. 24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍ മഴയെന്നതാണ് അതിതീവ്രമായ മഴ എന്നത് വ്യക്തമാക്കുന്നത്.

നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ യല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യാഴാഴ്ച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുള്ളത്.

Heavy rains forecast today; Red alert in three districts

Share Email
Top