ചക്രവാതച്ചുഴിയുടെ പ്രഭാവം: കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

ചക്രവാതച്ചുഴിയുടെ പ്രഭാവം: കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിന് മുകളിൽ, തമിഴ്നാട് തീരത്തിന് സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവം സംസ്ഥാനത്ത് തുടരുന്നു. അതിനാൽ അടുത്ത അഞ്ചുദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. മഴയോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെ മൂന്നുജില്ലകളിൽ റെഡ് അലർട്ട്

മുഴുവൻ സംസ്ഥാനവും മഴയുടെ കെടുതികളിലാണ് . അതേസമയം, നാളെ അടിയന്തര ജാഗ്രതാ നിർദേശം ഉൾപ്പെടെ ചില ജില്ലകളിൽ ശക്തമായ മുന്നറിയിപ്പുകളാണ് നൽകപ്പെട്ടിരിക്കുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മറ്റു മുന്നറിയിപ്പുകൾ ഇങ്ങനെ:

നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.

ബുധൻ: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

മത്സ്യബന്ധനത്തിന് വിലക്ക്

തീവ്ര മഴയും കാറ്റുമൂലം കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Impact of Cyclonic Circulation: Heavy Rains to Continue, Red Alert in Three Districts Tomorrow

Share Email
LATEST
Top