ഹൈക്കോടതിയിൽ നിന്ന് ശ്വേതാ മേനോന് സന്തോഷ വാർത്ത, അശ്ശീല വേഷങ്ങളിൽ അഭിനയിച്ചെന്ന കേസിൽ തുടർ നടപടികൾ തടഞ്ഞു

ഹൈക്കോടതിയിൽ നിന്ന് ശ്വേതാ മേനോന് സന്തോഷ വാർത്ത, അശ്ശീല വേഷങ്ങളിൽ അഭിനയിച്ചെന്ന കേസിൽ തുടർ നടപടികൾ തടഞ്ഞു

കൊച്ചി: ചലച്ചിത്ര താരം ശ്വേതാ മേനോനെതിരെ അശ്ലീല വേഷങ്ങളിൽ അഭിനയിച്ചെന്ന് കാട്ടി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. കീഴ്‌ക്കോടതി നടപടിക്രമം പാലിച്ചില്ലെന്നും, മജിസ്‌ട്രേറ്റ് തിടുക്കം കാട്ടിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പരാതി പൊലീസിന് അയക്കുന്നതിനു മുന്‍പ് ജഡ്ജി നടപടി പാലിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരിക്ക് കോടതി നോട്ടീസ് അയച്ചു.

കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. എഫ്ഐആറിലെ ബാലിശമായ വിശദാംശങ്ങൾ താരം ഹൈക്കോടതിയിൽ ചൂണ്ടികാട്ടി. ജസ്റ്റിസ് വി.ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Share Email
LATEST
More Articles
Top