കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു. നാലാഴ്ച്ച .ത്തേയ്ക്കാണ് ടോള്‍ പിരിവ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടി സ്വീകിക്കാനാണ് കോടതി നര്‍ദേശിച്ചത്.
ഹൈക്കോടതി വിധി സാധാരണക്കാരുടെ വിജയമെന്നാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്കിയ ആള്‍ പ്രതികരിച്ച ത്.അടിയന്തിരമായി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നു നിര്‍ദേശിച്ച കോടതി തുടര്‍ നടപടി വേഗത്തിലാക്കാനുള്ള നിര്‍ദേശവും നല്കി.
പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാഷ്ണല്‍ ഹൈവേ അതോറിറ്റി മൂന്നു മാസം സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞ് വിധി പ്രസ്താവിച്ചത്. ഗതാഗതക്കുരുക്കിന് തകര്‍ന്ന പാതയിലെ ടോള്‍ പിരിവും പ്രശ്‌നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്.സര്‍വീസ് റോഡ് സൗകര്യംനല്‍കിയിട്ടുണ്ട് എങ്കിലും അതുംതകര്‍ന്നുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു.
തുടര്‍ന്നാണ് വിഷയത്തില്‍ ഇടക്കാലഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയതും ടോള്‍പിരിക്കുന്നത് നാലാഴ്ച ത്തേക്ക്തടഞ്ഞിട്ടുള്ളതും.ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സമയം നീട്ടിവാങ്ങുന്നതു സംബന്ധിച്ച് നേരത്തെയും ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
High Court stays toll collection in Paliyekkara