ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ത്തയതോടെ യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ വളരെ ചെലവേറിയതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ട്രംപിന്റെ നീക്കം യുഎസിലേക്കുള്ള കയറ്റുമതി 40-50 ശതമാനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, ചെമ്മീന്‍ തുടങ്ങിയ ആഭ്യന്തര കയറ്റുമതി മേഖലകളെ താരിഫ് വർധന സാരമായി ബാധിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു.
50 ശതമാനം തീരുവയുടെ ഭാരം വഹിക്കുന്ന മേഖലകളില്‍ തുണിത്തരങ്ങള്‍/വസ്ത്രങ്ങള്‍ (10.3 ബില്യണ്‍ യുഎസ് ഡോളര്‍), രത്‌നങ്ങള്‍, ആഭരണങ്ങള്‍ (12 ബില്യണ്‍ യുഎസ് ഡോളര്‍), ചെമ്മീന്‍ (2.24 ബില്യണ്‍ യുഎസ് ഡോളര്‍), തുകല്‍, പാദരക്ഷകള്‍ (1.18 ബില്യണ്‍ യുഎസ് ഡോളര്‍), രാസവസ്തുക്കള്‍ (2.34 ബില്യണ്‍ യുഎസ് ഡോളര്‍), ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ (ഏകദേശം 9 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവ ഉള്‍പ്പെടുന്നു.
പുതിയ ഉയര്‍ന്ന താരിഫ് യുഎസിലേക്കുള്ള ജൈവ രാസവസ്തുക്കളുടെ കയറ്റുമതി 54 ശതമാനം അധിക തീരുവയ്ക്ക് വഴങ്ങേണ്ടിവരും. കൂടാതെ, കാര്‍പെറ്റുകള്‍ (52.9 ശതമാനം), വസ്ത്ര നിറ്റ് (63.9 ശതമാനം), തുണിത്തരങ്ങള്‍, മേക്കപ്പ് വസ്തുക്കള്‍ (59 ശതമാനം), വജ്രങ്ങള്‍, സ്വര്‍ണ്ണം (52.1 ശതമാനം), യന്ത്രസാമഗ്രികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ (51.3 ശതമാനം), ഫര്‍ണിച്ചര്‍, കിടക്ക, മെത്തകള്‍ (52.3 ശതമാനം) എന്നിവയാണ് ഉയര്‍ന്ന തീരുവ ബാധിക്കുന്ന മറ്റ് മേഖലകള്‍.
വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായിരുന്നു യുഎസ്. ‘ഓഗസ്റ്റ് 6 ലെ യുഎസ് താരിഫ് പ്രഖ്യാപനത്തിലൂടെ ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍സ് – വസ്ത്ര കയറ്റുമതിക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്,
ഈ നീക്കം ഇന്ത്യന്‍ കയറ്റുമതിക്ക് കനത്ത തിരിച്ചടിയാണെന്നും യുഎസ് വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെയും ഇത് നേരിട്ട് ബാധിക്കുന്നുണ്ടെന്നും ജ്വല്ലറി മേഖലയിലെ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 31 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതല്‍ (ഇന്ത്യന്‍ സമയം രാവിലെ 9.30)മുതലാണ് പ്രാബല്യത്തില്‍ വരിക. അധിക 25 ശതമാനം ഓഗസ്റ്റ് 27 മുതല്‍ യുഎസ് നടപ്പിലാക്കും. ഇവ യുഎസില്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരിക്കും.
How trump tariff affects Indian Exports