ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 62000 കോടിയുടെ വമ്പന്‍ പ്രതിരോധ കരാറിന് അംഗീകാരം.മെയ്ക്ക് ഇന്‍ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിയില്‍ വ്യോമസേനയ്ക്കായി 97 എല്‍സിഎ മാര്‍ക്ക് 1എ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. ഭാവിയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇത് അവസരമൊരുക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങള്‍ക്കായി സര്‍ക്കാര്‍ നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 62000 കോടിയുടെ പുതിയ കരാറിന് അനുമതി നല്കിയിട്ടുള്ളത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന മിഗ് -21 വിമാനങ്ങള്‍ക്ക് പകരമായി പുതിയ വിമാനങ്ങള്‍ നിര്‍മിക്കാനാണ് ഈ പദ്ധതിയിലൂടെ വ്യോമസേന ലക്ഷ്യമിടുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമ സേനയുടെയും പൂര്‍ണ പിന്തുണയോടെയുള്ള തദ്ദേശീയ പോര്‍വിമാന പദ്ധതി തദ്ദേശീയവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രതിരോധ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്.
Huge defense deal worth Rs 62,000 crore approved: 97 LCA Mark fighter jets for the Air Force