ഐ. ഒ. സി. പെന്‍സില്‍വാനിയ ചാപ്റ്റര്‍ – ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഐ. ഒ. സി. പെന്‍സില്‍വാനിയ ചാപ്റ്റര്‍ – ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം നടത്തുന്ന 79 -ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഓഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് 4 .00 മണി (EST)ക്ക് ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (9999 Gantry Rd, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികള്‍.

കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലമായി സജീവമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2019 മുതല്‍ കാസര്‍ഗോഡ് എംപിയാണ്. പൊതുസംവാദങ്ങളിലും ടെലിവിഷന്‍ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂര്‍ച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഗാനമേള, നൃത്തരൂപം, മിമിക്രി, സ്റ്റാന്‍ഡ് അപ്പ് കോമഡി, ചെണ്ടമേളം ഉള്‍പ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സിനിമ പിന്നണി ഗായകര്‍ പന്തളം ബാലന്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ പരിപാടിക്ക് മികവ് കൂട്ടും. നിരവധി മലയാള സിനിമകളില്‍ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലന്‍ ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡ്, ബ്രഹ്മാനന്ദന്‍ പുരസ്‌ക്കാരം, വയലാര്‍ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്.

പ്രശസ്ത കോമേഡിയനും കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാടിന്റെ നേതൃത്വത്തില്‍ കോമഡി ഷോ അരങ്ങേറും. ഗോഡ് ഫാദര്‍, റാംജി റാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും, ബഡായി ബംഗ്ലാവ്, പൊളിട്രിക്സ് ഉള്‍പ്പെടെയുള്ള നിരവധി ടെലിവിഷന്‍ ഷോകളില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയും ശോഭിച്ചിട്ടുള്ള അദ്ദേഹം മികച്ച സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമാണ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ, സാമൂഹിക സാംസ്‌കാരിക നേതാക്കളും അമേരിക്കന്‍ പൊളിറ്റിക്‌സ് പ്രെതിനിധികളായി പെണ്‍സില്‍വാനിയ സ്റ്റേറ്റ് സെനറ്റര്‍ ഷെരിഫ് സ്ട്രീറ്റ്, പെണ്‍സില്‍വാനിയ സ്റ്റേറ്റ് റെപ് ഷോണ്‍ ഡോഹട്രി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രവാസി ഇന്ത്യന്‍ സമൂഹം എന്ന നിലയില്‍ ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും ത്യാഗത്തെ ഓര്‍മ്മിക്കാനും ആഘോഷിക്കാനുമുള്ള സമയമാണിതെന്നും ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐ. ഒ. സി. കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയോടനുബന്ധിച്ചു നടക്കുന്ന നടുക്കെടുപ്പില്‍ വിജയികള്‍ക്ക് ഗ്ലോബല്‍ ട്രാവെല്‍സ്, പെപ്പെര്‍ പാലസ്, ന്യൂയോര്‍ക് ലൈഫ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയുന്ന സമ്മാനങ്ങളും വിതരണം ചെയ്യപ്പെടുന്നതാണ് അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികള്‍ സമാപിക്കുക. പ്രവേശനം തികച്ചും സൈജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ 215 262 0709 . ചെയര്‍മാന്‍ സാബു സ്‌കറിയ 267 980 7923 , ജനറല്‍ സെക്രട്ടറി- സുമോദ് റ്റി നെല്ലിക്കാല 267 322 8527 . ട്രെഷറര്‍- ഫിലിപ്പോസ് ചെറിയാന്‍- 215 605 7310, അലക്‌സ് തോമസ് 215 850 5268 ജീമോന്‍ ജോര്‍ജ് 267 970 4267.

I. O. C. Pennsylvania Chapter - Preparations for Indian Independence Day Celebration Completed
Share Email
Top