അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഹോണ്ടുറാസിലേക്കും ഉഗാണ്ടയിലേക്കും നാടു കടത്തും

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഹോണ്ടുറാസിലേക്കും ഉഗാണ്ടയിലേക്കും നാടു കടത്തും

വാഷിംഗ്ടണ്‍ : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഹോണ്ടുറാസിലേക്കും ഉഗാണ്ടയിലേക്കും നാടുകടത്തും. അനധികൃത കുടിയേറ്റക്കാരെ ഈ രണ്ടു രാജ്യങ്ങളിലേക്കും നീക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായി അമേരിക്ക കരാറായി.ആഫ്രിക്കക്കാരയേും ഏഷ്യന്‍ വംശജരെയും ഉഗാണ്ടയിലേക്കും സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരെ ഹോണ്ടുറാസിലേക്കുമായിരിക്കും നാടുകടത്തുക.

ഉഗാണ്ടയിലേക്ക് അയക്കപ്പെടുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകരുതെന്ന നിബന്ധന ഈ രാജ്യം അമേരിക്കക്കു മുന്നില്‍ വച്ചിട്ടുണ്ട്. എത്രകാലത്തേക്കാണ് ഉഗാണ്ടയിലേക്ക് കുടിയേറ്റക്കാരെ കയറ്റി അയയ്ക്കുന്നതെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ ഹോണ്ടുറാസിലേക്ക് അനധികൃത അമേരിക്കന്‍ കുടിയേറ്റക്കാരെ രണ്ടു വര്‍ഷത്തേയ്ക്കാണ് കയറ്റി അയയ്ക്കുക എന്നതാണ് കരാര്‍.

മെക്‌സിക്കന്‍ അതിര്‍ത്തി വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാ ജ്യത്തേക്കു നാടുകടത്താനുള്ള നയത്തി ന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഇത്തരം കരാറുകള്‍ ഉണ്ടാക്കുന്നത്. രാജ്യത്തു നിന്നും അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Illegal immigrants in the US to be deported to Honduras and Uganda

Share Email
Top