ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐഎംഎ) ഓണാഘോഷം സെപ്റ്റംബർ അഞ്ചിന് നടത്തുന്നു. ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ (1800 E Oakton St, Des Plaines, IL 60018) വൈകുന്നേരം 6 മണിക്കാണ് പരിപാടികൾ ആരംഭിക്കുക.
ആകർഷകമായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശോഭ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിലാണ് കലാപരിപാടികൾ നടക്കുന്നത്. സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജാണ് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ.
ഷിക്കാഗോയിലെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു.
Illinois Malayali Association (IMA) Onam celebrations on September 5th