ലിസ്റ്റിൻ സ്റ്റീഫന്റെ 17-ാമത്തെ തിയേറ്റർ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കരയിൽ

ലിസ്റ്റിൻ സ്റ്റീഫന്റെ 17-ാമത്തെ തിയേറ്റർ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കരയിൽ

മലപ്പുറം: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെ.എഫ്.പി.എ.) സെക്രട്ടറിയും, ഈ വർഷം മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ ചിത്രങ്ങൾ സമ്മാനിക്കുന്ന നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫന്റെ പതിനേഴാമത്തെ തിയേറ്ററായ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ് മാളിൽ (S Mall) ഓഗസ്റ്റ് 29-ന് പ്രവർത്തനം ആരംഭിച്ചു. നിലമ്പൂരിന്റെ എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് ആണ് തിയേറ്റർ ഉദ്ഘാടനം ചെയ്തത്.

നാലുമാസം കൊണ്ട് പണിതീർത്ത ഈ തിയേറ്ററിൽ 139 സീറ്റുകളാണുള്ളത്. മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തിൽ 17-ാമത്തെയും, സ്ക്രീനുകളുടെ എണ്ണത്തിൽ 32-ാമത്തെയും തിയേറ്ററാണിത്. ഉദ്ഘാടന ചടങ്ങിൽ ആര്യാടൻ ഷൗക്കത്തിനെ കൂടാതെ, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, ഓ.ടി. ജെയിംസ്, മോഹനൻ, റഫീഖ്, രാധാകൃഷ്ണൻ, ഷെരീഫ്, അജി തോമസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Film producer Listin Stephen’s 17th theater, Magic Frames Cinemas, has opened in Edakkara

Share Email
LATEST
More Articles
Top