ചിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇല്ലിനോയി മലയാളി അസോസിയേഷൻ (I.M.A.) ഈ വരുന്ന സെപ്റ്റംബർ 5, വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ (1800 E Oakton St, Des Plaines, IL 60018) ഓണാഘോഷം സംഘടിപ്പിക്കുന്നു.
ചിക്കാഗോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സോംനാഥ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിൽ, ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഈ ഓണാഘോഷത്തെ വിജയമാക്കണമെന്ന് പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അഭ്യർത്ഥിച്ചു. സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജ് ആണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ.
IMA Onam Celebration: Consul General as Chief Guest











