ഡൽഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചു.
ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്ട് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്റ്റ് 11 തിങ്കളാഴ്ച അവതരിപ്പിക്കും. 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ആണ് 2025 ഫെബ്രുവരി 13 ന് പരിഷ്കരിച്ച ആദായ നികുതി ബിൽ അവതരിപ്പിക്കപ്പെട്ടത്. ഇതാണ് ഇപോൾ പിൻവലിക്കപ്പെട്ടത്.
ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലം ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും, എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനും, ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കും.
4,500 പേജുകളുള്ള ഈ റിപ്പോർട്ട് 2025 ലെ പുതിയ ആദായനികുതി ബില്ലിന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നു. 1961 ലെ പഴയ നിയമത്തിന് പകരമായി ഇത് തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.