ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി നീക്കങ്ങള്‍ വേഗത്തിലാക്കി ഇരു രാജ്യങ്ങളും. അതിര്‍ത്തി നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കാനായി ഇരു രാജ്യങ്ങളും നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രണ രേഖയ്ക്ക പകരം സ്ഥിരമായി അതിര്‍ത്തി നിര്‍ണയിക്കുകയാണ് ലക്ഷ്യം സ്ഥിരമായ അതിര്‍ത്തി നിര്‍ണയിക്കുക എന്നതാണ് ലക്ഷ്യം. ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ച വലിയ പുരോഗതി ഉണ്ടാക്കി.അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി ആദ്യം ഇരുഭാഗത്തും തര്‍ക്കമില്ലാത്ത പ്രദേശങ്ങളിലായിരിക്കും തീരുമാനമുണ്ടാകുക.
ഇരു രാജ്യങ്ങള്‍ക്കും തര്‍ക്കമില്ലാത്ത മേഖലകള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളവിദഗ്ദ്ദ സമിതിയെ രൂപീകരിക്കും. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരുഭാഗത്തും തര്‍ക്കമധികമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തും. ഈ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അത് അതിര്‍ത്തിയായി നിശ്ചയിക്കുക എന്നത് മൂന്നാമത്തെ ഘട്ടം. ഇവിടെ അതിര്‍ത്തി നിര്‍ണയിച്ച് അടയാളപ്പെടുത്തി വേലികള്‍ സ്ഥാപിക്കും.
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31-ന് ചൈനയിലേക്ക് പോകുന്നുണ്ട്. യോഗം സൗഹാര്‍ദ്ദപരമായ സ്ഥിതിയില്‍ മുന്നോട്ടുപോകുന്നതിന് വേണ്ടിക്കൂടിയാണ് ചൈന ഇപ്പോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ വേഗത്തിലാക്കിയതെന്നും സൂചനയുണ്ട്. india and China to thaw ice over border dispute