ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഊഷ്മളമാകുന്നു: കാനഡയിലെ പുതിയ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ച് ഇന്ത്യ

ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഊഷ്മളമാകുന്നു:  കാനഡയിലെ പുതിയ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ച് ഇന്ത്യ

ന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വഷളായ ഇന്ത്യ – കനേഡിയൻ ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. കാനഡയിൽ ഇന്ത്യ പുതിയ അംബാസിഡറെ നിയമിച്ചുകൊണ്ട് പുതു ബന്ധത്തിന്റെ സൂചനകൾ നൽകുന്നു.

1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എ സ്) ഉദ്യോഗസ്ഥനായ ദിനേഷ് കെ. പട്നായികിനെയാണ് ഇന്ത്യയുടെ കനേഡിയൻ സ്ഥാനപതിയായി നിയമിച്ചു. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഉടൻ ചുമതലയേൽക്കും.

ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് പുതിയ സ്ഥാനപതിയെ നിയമിച്ചത്. കനേ ഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്‌താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാന ഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷ ളായത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു.

തുടർന്ന് 2024 ഒക്ടോബറിൽ കാനഡ യിലെ തങ്ങളുടെ സ്ഥാനപതിയെ ഇന്ത്യ പിൻവലിക്കുകയായിരുന്നു. എന്നാൽ ഇ ന്ത്യയുടെ പുതിയ തീരുമാനം ഇന്ത്യ-കാനഡ ബന്ധം പൂർവസ്ഥിതിയിലാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.

India-Canada relations are warming up again: India appoints Dinesh K Patnaik as new ambassador to Canada

Share Email
LATEST
More Articles
Top