ബീജിംഗ്: മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ -ചൈനാ ബന്ധംഅനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്‍ര് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു മോദി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വളരെയേറെ പുരോഗതി ഉണ്ടായി. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി ശാന്തമാണ്.
ഇരു രാജ്യങ്ങളും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും. ലോക ജനസംഖ്യയുടെ മൃഗീയ ഭാദമായ 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് ഇരു രാജ്യങ്ങളുടേയും ബന്ധം പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതില്‍ സന്തോഷമുണ്ടെന്നു ഷി ജിന്‍പിങ് പറഞ്ഞു.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സാംസ്‌കാരിക ബന്ധമുണ്ട്.. ‘വ്യാളി- ആന’ സൗഹൃദം പ്രധാനമെന്നും നല്ല അയല്‍ക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവര്‍ മോദിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
India-China relations essential for progress of humanity: Modi













