ലിപു ലേഖ് ചുരം വഴിയുള്ള ഇന്ത്യ ചൈനാ വ്യാപാരം: എതിര്‍പ്പുമായി നേപ്പാള്‍

ലിപു ലേഖ് ചുരം വഴിയുള്ള ഇന്ത്യ ചൈനാ വ്യാപാരം: എതിര്‍പ്പുമായി നേപ്പാള്‍

ന്യൂഡല്‍ഹി: ലിപുലേഖ് ചുരം വഴിയുള്ള ഇന്ത്യ- ചൈന വ്യാപാരത്തില്‍ എതിര്‍പ്പുമായി നേപ്പാള്‍. എന്നാല്‍ നേപ്പാളിന്റെ എതിര്‍പ്പിനെ ഇന്ത്യ തള്ളി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ആയിരുന്നു ലിപുലേഖ് ചുരം, ഷിപ്കി ചുരം, നാഥുലാ ചുരം എന്നീ പാതകള്‍ വഴി അതിര്‍ത്തി വ്യാപാരം ആരംഭിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമാണെന്ന നിലപാടാണ് നേപ്പാളീസ് സര്‍ക്കാരിനുള്ളത്. തങ്ങളുടെ രാജ്യത്തിന്റെ ഭൂപടത്തിലും ഭരണഘടനയിലും ഈ മേഖല ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാള്‍ പറയുന്നു.

എന്നാല്‍ നേപ്പാളിന്റെ അവകാശവാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ് സ്വാള്‍ പറഞ്ഞു. 1954 ല്‍ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി വ്യാപാരം ആരംഭിച്ചതാണ്. ഇതു പതിറ്റാണ്ടുകളായി നടന്നുവരുന്നു. കോവിഡ്, മറ്റ് സംഭവ വികാസങ്ങള്‍ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തടസപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

India-China trade via Lipulekh Pass: Nepal opposes

Share Email
Top