ഇന്ത്യ അമേരിക്കൻ ഡോളർ ഉപയോഗിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു, റഷ്യ ആ പണം ഉപയോഗിച്ച് ആളുകളെ കൊല്ലാൻ ആയുധം വാങ്ങുന്നു : ആരോപണവുമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്

ഇന്ത്യ അമേരിക്കൻ ഡോളർ ഉപയോഗിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു, റഷ്യ ആ പണം ഉപയോഗിച്ച് ആളുകളെ കൊല്ലാൻ ആയുധം വാങ്ങുന്നു : ആരോപണവുമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്

വാഷിംഗ്ടൺ: : ഇന്ത്യ അമേരിക്കൻ ഡോളർ ഉപയോഗിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്നും ഇതിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച്  റഷ്യ  ആയുധങ്ങൾ വാങ്ങി യുക്രയിനിലെ ജനങ്ങളെ കൊന്നൊ ടുക്കുകയാണെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. 

ട്രംപ് ഇന്ത്യയ്ക്കെതിരെ ഏർപ്പെടുത്തിയ 50 ശതമാനം  താരിഫുകളെ ന്യായീകരിച്ചും ഇന്ത്യയെ കുറ്റപ്പെടുത്തിയുമായിരുന്നു നവാരോയുടെ  പ്രതികരണം.കഴിഞ്ഞ ദിവസമാണ് നവാരോ ഇന്ത്യക്കെതിരെ അതിശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. താരിഫ് യുദ്ധത്തിൽ ട്രംപിനെ പിന്തുണയ്ക്കുന്ന പ്രധാനികളിൽ ഒരാളാണ് പീറ്റർ നവാരോ.

‘ഇന്ത്യയിൽനിന്ന് ലഭിക്കുന്ന യുഎസ് ഡോളർ ഉപയോഗിച്ച് റഷ്യ ആയുധങ്ങൾ വാങ്ങുന്നു. അവരുടെ ആക്രമണത്തിൽനിന്ന് യുക്രൈനെ പ്രതിരോധിക്കാനുള്ള ആയുധങ്ങൾക്കായി പണം മുടക്കാൻ അമേരിക്കൻ നികുതിദായകർ നിർബന്ധിതരാവുകയാണ്. ഈ സ്ഥിതി അവസാനിപ്പിക്കണം.

സാമ്പത്തിക സുരക്ഷയും ദേശീയ സുരക്ഷയും തമ്മിലുള്ള ബന്ധം പ്രസിഡൻ്റിന് മനസ്സിലാകും. അതായിരുന്നു നികുതി വിഷയത്തിന്റെ അടിസ്ഥാനമെന്നും നവാരോ പറഞ്ഞു.ട്രംപിന്റെ ‘വ്യാപാര മാന്ത്രികൻ’ എന്നാണ് നവാരോ അറിയപ്പെടുന്നത്.

അതേസമയം, ട്രംപ് ഇന്ത്യയ്ക്കെതിരെ  50 ശതമാനം താരിഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫുകളാണ് ഇന്ത്യ യുഎസിനുമേൽ ചുമത്തുന്നത് എന്ന ട്രംപിന്റെ വാദങ്ങളെ ഇന്ത്യ തള്ളി. കാനഡയ്ക്കെതിരെയും അദ്ദേഹം സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നിരവധി അമേരിക്കൻ കയറ്റുമതി ഉത്പന്നങ്ങ ളുടെ താരിഫ് കുറച്ച കാര്യവും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കെതിരായ തങ്ങളുടെ താരിഫുകളെ ന്യായീകരിക്കാൻ അമേരിക്ക ഏറെ ബുദ്ധിമുട്ടുകയാണ്.

India is buying oil from Russia using US dollars, Russia is using that money to buy weapons to kill people: Trump’s trade adviser alleges

Share Email
LATEST
Top