വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്

വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി എയർ ഇന്ത്യയോടും ഇൻഡി​ഗോയോടും നിർദേശം നൽകിയതായാണ് വാർത്താഏജൻസിയായ ബ്ലൂംബെർ​ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക വിവരങ്ങൾ വ്യോമമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ചൈനയിലേക്ക് സർവീസ് നടത്താൻ സജ്ജമാകണമെന്ന് എയർ ഇന്ത്യ, ഇൻഡി​ഗോ തുടങ്ങിയ വിമാനക്കമ്പനികളോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊവിഡിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യ- ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കം.

ഈ മാസം അവസാനം നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചൈനയിലേക്ക് പോകും. 2019-ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്രബന്ധം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

India reportedly preparing to resume flight services to China after years

Share Email
Top