‘അനീതി, അന്യായം… ദേശീയ താൽപര്യം സംരക്ഷിക്കും’; യു.എസിന്റെ അധികതീരുവയിൽ രൂക്ഷപ്രതികരണവുമായി ഇന്ത്യ

‘അനീതി, അന്യായം… ദേശീയ താൽപര്യം സംരക്ഷിക്കും’; യു.എസിന്റെ അധികതീരുവയിൽ രൂക്ഷപ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയ നടപടിയിൽ യു.എസിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. യു.എസ്. നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഈയടുത്തായി, റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യു.എസ്. ലക്ഷ്യംവെയ്ക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതുമാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയ താൽപര്യം മുൻനിർത്തി ചെയ്യുന്ന അതേ നടപടികളുടെ പേരിൽ ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയ യു.എസ്. നടപടി അത്യന്തം ദൗർഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ജൂലൈ 30-നാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുന്നത്. പിന്നാലെ, അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ചൊവ്വാഴ്ച സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. തുടർന്നാണ് ബുധനാഴ്ച 25 ശതമാനം അധികതീരുവ കൂടി ഇന്ത്യൻ കയറ്റുമതിക്കുമേൽ യു.എസ്. ചുമത്തുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. തീരുവ വർധന ഓഗസ്റ്റ് 27-ന് നിലവിൽവരും.

India Responds Sharply to US’s Additional Tariffs

Share Email
Top