ന്യൂഡല്‍ഹി: വ്യാപാരക്കരാറില്‍ ഉള്‍പ്പെടെ ഇന്ത്യക്കെതിരേ നീരസം തുടരുന്ന അമേരിക്കയെ തണുപ്പിക്കാനായി അമേരിക്കയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധന നടത്തി ഇന്ത്യ. ഈ സാമ്പത്തീക വര്‍ഷം നിലവിലവില്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ക്രൂഡോയിലിന്റെ ഇറക്കുമതിയുടെ അളവിനേക്കാള്‍ 50 ശതമാനം അധികമാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്.
ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിനെതിരേ അമേരിക്ക രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയില്‍ നിന്നുമുള്ള ക്രൂഡോയില്‍ ഇറക്കുമതിയും ഇന്ത്യ വന്‍ തോതില്‍ വര്‍ധിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വ്യാപാര കമ്മി നികത്തണമെന്ന അമേരിക്കയുടെ ആവശ്യം കൂടി പരിഗണിച്ചാണ് ക്രോഡോയില്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധന വരുത്തിയിട്ടുള്ളത്.2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ യു.എസില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി 51 ശതമാനം വര്‍ധിച്ചിരുന്നു.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 141 കോടി ഡോളറിന്റെ ക്രൂഡ് ഓയിലായിരുന്നു അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തീക വര്‍ഷം അത് 246 കോടി ഡോളര്‍ (ഏകദേശം 21,451 കോടി രൂപ) ആയി വര്‍ധിച്ചു.ജൂലൈയിലെ കണക്കുകള്‍ അനുസരിച്ച് ജൂണ്‍ മാസത്തേക്കാള്‍ 30 ശതമാനത്തിലധികം ക്രൂഡോയില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇന്ത്യയുടെ ആകെ പെട്രോളിയും ഇറക്കുമതിയുടെ മൂന്നു ശതമാനമായിരുന്നത് എട്ട് ശതമാനമായി വര്‍ധിച്ചു.
India significantly increases crude oil imports from the US to avoid American displeasure