സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യ വലിയ ചുവടുവെപ്പിലേക് ; ബഹിരാകാശ നിലയം സ്ഥാപിക്കും – മോദി

സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യ വലിയ ചുവടുവെപ്പിലേക് ; ബഹിരാകാശ നിലയം സ്ഥാപിക്കും – മോദി

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതിക മുന്നേറ്റങ്ങളിൽ നിന്ന് ദേശീയ സുരക്ഷാ മുന്നറിയിപ്പുകളോളം പല വിഷയങ്ങളും ഉന്നയിച്ചു.

സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യയുടെ മുന്നേറ്റം
വർഷാവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിലെത്തുമെന്ന് മോദി പ്രഖ്യാപിച്ചു. 50–60 വർഷം മുൻപേ സെമികണ്ടക്ടർ ഫാക്ടറിയുടെ ആശയം വന്നിരുന്നെങ്കിലും, അത് തുടക്കത്തിലേ ഇല്ലാതാക്കിയതോടെ വലിയ സമയം നഷ്ടമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ സർക്കാർ അതിവേഗം പ്രവർത്തിക്കുന്നുവെന്നും രാജ്യത്തിന്റെ യുവാക്കൾക്ക് ഇതറിയണം എന്നും പറഞ്ഞു.

ആക്‌സിയം-4 ദൗത്യം
ആക്‌സിയം-4 ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും വ്യക്തമാക്കി.

ആണവ ഭീഷണിക്കെതിരെ കടുത്ത മുന്നറിയിപ്പ്
ശത്രുക്കൾ ആണവ ഭീഷണി തുടർന്നാൽ ഇന്ത്യൻ സേന അവരുടെ നിബന്ധനകൾക്കും സമയത്തിനുമനുസരിച്ച് മറുപടി നൽകുമെന്ന് മോദി വ്യക്തമാക്കി. ഭീകരരേയും അവരെ പിന്തുണക്കുന്നവരേയും ഇന്ത്യ വേർതിരിച്ചു കാണില്ലെന്നും വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി.

സിന്ധു നദീജല കരാർ
‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന തന്റെ മുൻ പരാമർശം ആവർത്തിച്ച മോദി, സിന്ധു നദീജല കരാർ ഇനി തുടരില്ലെന്ന സൂചന നൽകി. ശത്രുരാജ്യത്തിന് ജലം നൽകിക്കൊണ്ട് സ്വന്തം കർഷകരെ നാശത്തിലാഴ്ത്തുന്ന അന്യായകരാറാണിതെന്നും പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്ന് മോദി പറഞ്ഞു. മതം ചോദിച്ച് കൊലപ്പെടുത്തിയവർക്കുള്ള പ്രതികാരമായിരുന്നു അത്. സൈനികർ ഭീകരവാദകേന്ദ്രങ്ങൾ നശിപ്പിച്ചതിനും അതിജീവനത്തിനുമപ്പുറം പ്രകടിപ്പിച്ച ധീരതയ്ക്കും അദ്ദേഹം അഭിനന്ദനമർപ്പിച്ചു.

ഈ പ്രസംഗത്തിൽ മോദി സ്വയംപര്യാപ്തത, ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, കർഷകാവകാശം, ഭീകരവിരുദ്ധ പോരാട്ടം എന്നിവയിൽ ഇന്ത്യയുടെ ഉറച്ച നിലപാട് വ്യക്തമായി ഉന്നയിച്ചു.

India Takes a Big Leap in Semiconductor Manufacturing; Will Establish Space Station – Modi

Share Email
Top