ഇന്ത്യ-യുകെ വ്യാപാരകരാർ: ആഡംബര വാഹനങ്ങൾ ഇനി “ദുബായ് വിലയ്ക്ക്”?

ഇന്ത്യ-യുകെ വ്യാപാരകരാർ: ആഡംബര വാഹനങ്ങൾ ഇനി “ദുബായ് വിലയ്ക്ക്”?

ബ്രെക്സിറ്റിന് ശേഷം യുകെ ഒപ്പിടുന്ന ഏറ്റവും വലിയ വ്യാപാര കരാരായ ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയിലെ വാഹനവിപണിയിൽ വലിയ മാറ്റങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷ. കരാർ നിലവിൽ വന്നാൽ റോള്സ് റോയ്‌സ്, ജാഗ്വർ, ആസ്റ്റൻ മാർട്ടിൻ, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങൾക്കുള്ള തീരുവയിൽ വലിയ ഇളവുകളുണ്ടാകും.

ഇപ്പോൾ 100 ശതമാനം കസ്റ്റംസ് തീരുവയും മറ്റ് നികുതികളും കൊണ്ട് അഞ്ചുവർഷത്തെ കാറിന്റെ വില രണ്ടിരട്ടി ഉയരുകയാണ് ഇന്ത്യയിൽ. എന്നാൽ പുതിയ കരാറിന്റെ പ്രകാരം 110% വരെ ഉള്ള തീരുവ 10% ആയി കുറയ്ക്കാനാണ് പദ്ധതി. ഇതിലൂടെ, ഉദാഹരണത്തിന് ദുബായിൽ 2.8 കോടി രൂപയ്ക്ക് ലഭ്യമായ റോൾസ് റോയ്സ് കള്ളിനൻ ഇന്ത്യയിൽ ഇപ്പോൾ 7 കോടി രൂപയാണെങ്കിൽ, കരാർ നടപ്പിലായാൽ അതിന്റെ വില 3.5 കോടി രൂപയ്ക്ക് വരെ ചുരുങ്ങും.

റേഞ്ച് റോവർ എസ്‌വി ഇപ്പോൾ 2.47 കോടിയാണെങ്കിൽ, കരാർ പൂർണ്ണമായി നടപ്പിലായാൽ 1.25 കോടിയിലേക്കും ഇറങ്ങാൻ സാധ്യതയുണ്ട്.

15 വർഷത്തേക്ക് ഘട്ടം ഘട്ടമായി ഇളവുകൾ ലഭ്യമാക്കുന്ന ഈ കരാർ, ഇന്ത്യ–യുകെ വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉപഭോക്താക്കളും വാഹന നിർമാതാക്കളും ഉൾപ്പെടെ എല്ലാവർക്കും ഗുണകരമാകുമെന്നാണു നിരീക്ഷണം.

വാഹനവില കുറഞ്ഞാൽ വിപണിയിലും താൽപര്യത്തിലും വർധനയുണ്ടാകും. ആഡംബര വാഹനങ്ങൾക്കായി വിദേശത്തേക്ക് പോകുന്ന ഉപഭോക്താക്കളെ ഇന്ത്യയിലെത്തിക്കാൻ ഈ കരാർ പ്രധാന ഘടകമാകും.

India-UK Trade Deal: Luxury Cars Now at “Dubai Prices” in India?

Share Email
Top