ഓവല്‍: അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് നേടി ചരിത്രം സൃഷ്ടിച്ചു. ഹാരി ബ്രൂക്കിന്റെ ക്യാച്ച് പാഴാക്കിയെന്ന വിമർശനത്തിന് മധുരപ്രതികാരം വീട്ടിയാണ് സിറാജ് അഞ്ചാം ദിനം മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്കു ജയിക്കാന്‍ ഇന്ന് നാല് വിക്കറ്റും ഇംഗ്ലണ്ടിനു 35 റണ്‍സുമാണ് വേണ്ടിയിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സിറാജ് രണ്ട് വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. കൊടുങ്കാറ്റ് പോലെ സിറാജ് പന്തെറിഞ്ഞപ്പോൾ പ്രസിദ്ധ് കൃഷ്ണയും തകർപ്പൻ പിന്തുണ നൽകിയതോടെ കളി ഇന്ത്യയുടെ വഴിക്കായി. ഒടുവിൽ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 367 റണ്‍സിന് ഓള്‍ഔട്ടായി.
ഓവല്‍ ടെസ്റ്റില്‍ ആറ് റണ്‍സിനാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ സിറാജ് ആണ് കളിയിലെ താരം.