ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും തമ്മിൽ ഓഗസ്റ്റ് 15ന് യുഎസിലെ അലാസ്കയിൽവെച്ച് നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ കണക്കാക്കാമെന്നും സമാധാനത്തിനായുള്ള സാധ്യതകൾ ഇത് തുറക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ‘ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല’ എന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ട്രംപിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള 50 ശതമാനം ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. യുക്രെയ്‌നുമായി ബന്ധപ്പെട്ട് റഷ്യൻ നിലപാടുകളെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് ട്രംപ് ഈ നീക്കം നടത്തിയത്.
അടുത്തിടെ, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെയും കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വിറ്റ്കോഫ് മുന്നോട്ടുവെച്ചെങ്കിലും റഷ്യ ഇത് നിരസിച്ചു.
റഷ്യ യുെ്രെകൻ സമാധാന കരാർ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ചർച്ചകൾ. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്‌കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുടിൻ കൂടിക്കാഴ്ചയുടെ പ്രഖ്യാപനം വന്നത്. കൂടിക്കാഴ്ചയിൽ സെലെൻസ്‌കിയുമായി ഒരു ത്രികക്ഷി ചർച്ചക്ക് വിറ്റ്‌കോഫ് നിർദ്ദേശം വെച്ചെങ്കിലും റഷ്യ പ്രതികരിച്ചില്ല.
‘അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച അലാസ്‌കയിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും’ ട്രംപ് പറഞ്ഞു.
ട്രംപ് പുടിൻ കൂടിക്കാഴ്ചയുണ്ടാകുമെന്ന് റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാഷ്ട്രത്തലവന്മാരും യുെ്രെകൻ പ്രശ്‌നത്തിൽ സമാധാനപരമായ ഒരു ദീർഘകാല പരിഹാരത്തിലെത്താൻ ചർച്ചകൾ നടത്തുമെന്നാണ് റഷ്യൻ വക്താവ് യുറി ഉഷകോവ് വ്യക്തമാക്കിയത്
ഒരു ദശാബ്ദത്തിന് ശേഷമാണ് പുടിൻ യുഎസ് സന്ദർശിക്കാനൊരുങ്ങുന്നത്. ഇതിനുമുമ്പ് 2015 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിൽ ഒബാമയുമായി പുടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. യുെ്രെകനിലെ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. ട്രംപ് റഷ്യയുമായി നേരത്തെ തന്നെ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇതുവരെ മൂന്ന് തവണ ചർച്ചകൾ നടത്തിയിട്ടും ഒരു ഫലവുമുണ്ടായില്ല. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ യുദ്ധം പെട്ടെന്ന് അവസാനിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
2022 ഫെബ്രുവരി മുതൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ നിരവധി ആളുകൾ മരിച്ചു. ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. വെടിനിർത്തലിന് യുഎസും യൂറോപ്പും യുെ്രെകനും ആവശ്യപ്പെട്ടിട്ടും റഷ്യ തയ്യാറായിട്ടില്ല. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സെലെൻസ്‌കിയുമായി ഒരു ത്രികക്ഷി ചർച്ചക്ക് നിർദ്ദേശം വെച്ചെങ്കിലും റഷ്യ ഇതിനോട് പ്രതികരിച്ചില്ല. ഇതിന് പിന്നാലെയാണ് ട്രംപിന്റെ കൂടിക്കാഴ്ച.
മൂന്ന് വർഷത്തിലേറെയായി റഷ്യ യുെ്രെകൻ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് ആളുകൾ മരിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടിവന്നു. യുദ്ധം അവസാനിപ്പിക്കാൻ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. 2022 ഫെബ്രുവരിയിലാണ് റഷ്യൻ സൈന്യം യുെ്രെകൻ അധിനിവേശം ആരംഭിച്ചത്.
India welcomes Trump-Putin meeting as crucial step towards ending Ukraine war