ന്യൂഡൽഹി : അയർലൻഡിൽ ഇന്ത്യക്കാർക്കു നേരെയുള്ള വംശീയ അതിക്രമം തുടരുന്നു. ഇന്ത്യക്കാരനായ ടാക്സി ഡ്രൈവർക്ക് നേരെ ക്രൂരമായ ആക്രമണം ആണ് കഴിഞ്ഞ ദിവസം ന ടന്നത്.
നിങ്ങളുടെ നാട്ടിലേക്ക് മടങ്ങിപ്പോകു എന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘം യുവാക്കൾ ഇന്ത്യൻ വംശജൻ നേരെ ആക്രമണം അഴിച്ചുവിട്ടത് . ഡബ്ലിനിലാണ് ആക്രമണം നടന്നത്. ലഖ്വീർ സിംഗ് എന്ന ടാക്സി ഡ്രൈവറെ രണ്ടുപേർ ചേർന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കാർ വാടകയ്ക്ക് വിളിച്ച രണ്ട് പേർ യാത്രയ്ക്കിടെ ലഖ്വീർ സിംഗിൻ്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാണ് സംഘം ആവശ്യപ്പെട്ടത്. ലഖ്വീർ സിംഗ് 23 വർഷമായി അയർലണ്ടിൽ താമസിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. രണ്ടുപേർ ലഖീർ സിംഗിന്റെ കാർ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ഇവർ പോപ്പിൻട്രീയിൽ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയപ്പോൾ യുവാക്കൾ ഇരുവരും കുപ്പിയെടുത്ത് ഡ്രൈവറിന് നേരെ ആക്രമിക്കുകയായിരുന്നു.
ആഴ്ചകൾക്കിടയിൽ നിരവധി ആക്രമണങ്ങളാണ് അയർലണ്ടിന്റെ വിവിധ സ്ഥലങ്ങളിൽ ഇന്ത്യൻ വംശജർ നേരിടുന്നത് കഴിഞ്ഞ ദിവസം ഭാര്യയോടൊപ്പം കടയിൽ സാധനം വാങ്ങാൻ പോയ യുവാവിന് നേരെയും ക്രൂരമായ അതിക്രമം ഉണ്ടായി . ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു.
Indian man suffers serious head injury in racist attack in Ireland again