ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു: അന്ത്യം ലണ്ടനില്‍ വെച്ച്

ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു: അന്ത്യം ലണ്ടനില്‍ വെച്ച്

ലണ്ടന്‍ : പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടണിലെത്തി അവിടെ ബിസ്‌നസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇന്ത്യന്‍ വംശജനായ വ്യവസായിയും സ്വരാജ് പോള്‍ (94) അന്തരിച്ചു. ലണ്ടനില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം.കുടംബാംഗങ്ങളാണ് മരണവാര്‍ത്ത അറിയിച്ചത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഭാര്യ പരേതയായ അരുണ പോള്‍. സ്വരാജ് പോളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു,

പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച സ്വരാജ് പോള്‍ 1966ലാണ് യുകെയിലേക്കു മാറിയത്. മകള്‍ അംബികയുടെ രോഗത്തിനു ചികിത്സ തേടിയായിരുന്നു അവിടേയക്ക് പോയത് എന്നാല്‍ മോള്‍ക്കു നാലുവയസായപ്പോള്‍ അവളെ എന്നന്നേയ്ക്കുമായി സ്വരാജ് പോളിന് നഷ്ടമായി. പിന്നീട് യു.കെ തന്നെ അദ്ദേഹം പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി കപാറോ ഗ്രൂപ്പ് സ്ഥാപിച്ചു. സ്റ്റീല്‍, എന്‍ജിനീയറിംഗ്, പ്രോപ്പര്‍ട്ടി മേഖലകളില്‍ ആയിരുന്നു കപാറോ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍.

യുഎസിലെ എംഐടിയില്‍നിന്ന് ബിരുദം നേടിയ സ്വരാജ് പോള്‍ അന്നത്തെ കല്‍ക്കട്ടയില്‍ തിരിച്ചെത്തി കുടുംബ വ്യവസായത്തില്‍ പങ്കുചേരുകയായിരുന്നു. ഇരട്ടകളായ ആണ്‍മക്കള്‍ അംബറും ആകാശും പെണ്‍മക്കളായ അഞ്ജലി, അംബിക എന്നിവരും കൊക്കത്തയില്‍ ആണ് ജനിച്ചത്. മകളുടെ സ്മരണാര്‍ഥം അംബിക പോള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിരുന്നു.

Indian-origin businessman Swaraj Paul passes away: Last rites performed in London

Share Email
Top