ലോകത്തെ ഏറ്റവും ശക്തനായ വ്യവസായികളെ തിരഞ്ഞെടുക്കുന്ന ഫോർച്യൂൺ പട്ടികയിൽ ശ്രദ്ധേയമായ ഇടംപിടിച്ച് ഇന്ത്യൻ വംശജയായ ബയോടെക് സംരംഭകയായ രേഷ്മ കെൽരമണി ചരിത്രം കുറിച്ചു.
മാർക്ക് സൂക്കർബർഗ്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരോടൊപ്പം ഫോർച്യൂൺ ഗ്ലോബൽ ബെസ്റ്റ് ലീഡേഴ്‌സ് ലിസ്റ്റിൽ രേഷ്മയും ഇടംപിടിച്ചത് ശ്രദ്ധേയമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.
110 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ കമ്പനി വെർടെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ സി.ഇ.ഒയായി പ്രവർത്തിക്കുന്ന രേഷ്മ യു.എസ് ബയോടെക് മേഖലയിലെ മുൻനിര വനിതാ നേതാക്കളിൽ ഒരാളാണ്.
2020 ഏപ്രിലിലാണ് വെർടെക്‌സ്‌ഫാർമയുടെ സി.ഇ.ഒ പദവിയിൽ 2017-ൽ ചീഫ് മെഡിക്കൽ ഓഫീസറായാണ് അവർ കമ്പനിയിൽ ചുവടുവച്ചു.
മുംബൈയിൽ ജനിച്ച രേഷ്മ, 11-ാം വയസിൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുകയായിരുന്നു. ഉയർന്ന വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണ മേഖലയിലേക്കുള്ള പ്രതിബദ്ധതയ്ക്കുമൊപ്പം, ബയോടെക് മേഖലയിലെ നിർണ്ണായക നേട്ടങ്ങളാണ് രേഷ്മയെ ലോകവ്യാപക ശ്രദ്ധയിലേക്ക് നയിച്ചത്.
ഫോർച്യൂൺ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിവിദിയ സഹസ്ഥാപകനും സി.ഇ.ഒയുമായ ജെൻസൻ ഹുയാങ് തന്നെ.
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല രണ്ടാം സ്ഥാനത്തും, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആറാം സ്ഥാനത്തും ഉണ്ടാകെ,
മുകേഷ് അംബാനി 56-ാം സ്ഥാനത്തും,
യൂട്യൂബ് സി.ഇ.ഒ നീൽ മോഹൻ 83-ാം സ്ഥാനത്തും,
ഗൗതം അദാനി 96-ാം റാങ്കിലും , രേഷ്മ 62-ാം റാങ്കോടെ ഉയർന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്.
ഇന്ത്യൻ സ്ത്രീകളുടെ ആഗോള നേട്ടങ്ങൾക്ക് പുത്തൻ പേജ് ചേർക്കുന്ന വഴിയാണ് രേഷ്മയുടെ ഈ മുന്നേറ്റം. ബയോടെക് മേഖലയിലെ ആഗോള നേട്ടം മാത്രമല്ല, നേതൃത്വ ശൈലിയിലും സ്ത്രീകളുടെ പങ്ക് വർധിക്കേണ്ടത് എന്ന വലിയ ചര്‍ച്ചയ്ക്കായി ഇതൊരു സന്ദേശമായി മാറിയിരിക്കുകയാണ്.
Indian-Origin Executive Secures Prominent Spot on Fortune List; Ranked Alongside Zuckerberg, Ambani, and Adani