ലണ്ടന്‍: ബ്രിട്ടണില്‍ ലൈംഗീക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യക്കാരെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് . 2021 -2024 വര്‍ഷത്തെ കണക്കുകളിലാണ് ഇത് പുറത്തുവന്നത്.
ബ്രിട്ടീഷ് നീതിന്യായ വകുപ്പ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 2024 ല്‍ 100 ഇന്ത്യക്കാര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബ്രിട്ടണിള്‍ ശിക്ഷിക്കപ്പെട്ടു. 2021 ല്‍ ഇത് 28 മാത്രമായിരുന്നു. നൈജീരിയയാണ് രണ്ടാമതുളളളത്. ഇറാഖ് പൗരന്‍മാരാണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ മൂന്നാമതുള്ളത്.
2021 2024 കാലയളവില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യക്കാരുണ്ട്. 115 ശതമാനം വര്‍ധനവാണ് ഈ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, അള്‍ജീരിയ സ്വദേശികളാണ് ഈ പട്ടികയില്‍ ഇന്ത്യക്കാര്‍ക്ക് മുന്നിലുള്ളത്. 2024 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ 588 ഇന്ത്യന്‍ പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്. 2021 ല്‍ 273 പേരായിരുന്നുശിക്ഷിക്കപ്പെട്ടത്.
യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ പട്ടികയിലും ഇന്ത്യക്കാരുണ്ടെന്നും ബ്രിട്ടീഷ് നീതിന്യായ വകുപ്പ് കണക്കുകള്‍ പറയുന്നു. ചെറിയ ബോട്ടുകളില്‍ കഴിഞ്ഞ വര്‍ഷം 293 ഇന്ത്യന്‍ പൗരന്മാര്‍ നിയമവിരുദ്ധമായി യുകെ എത്തിയെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 206 പേര്‍ ഇത്തരത്തില്‍ യുകെയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Indians top foreign nationals convicted of sex crimes in Britain: Shocking report