കേരളത്തിലേക്ക് നിക്ഷേപ ഒഴുക്ക്; സംസ്ഥാനം വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്കെന്ന് പിണറായി വിജയൻ

കേരളത്തിലേക്ക് നിക്ഷേപ ഒഴുക്ക്; സംസ്ഥാനം വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്കെന്ന് പിണറായി വിജയൻ

കൊച്ചി: രാജ്യത്തെ വ്യവസായ സൗഹൃദ നിക്ഷേപ കേന്ദ്രമായ കേരളം വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശേരിയിൽ അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പാർക്കിലൂടെ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സംരംഭക വർഷം പദ്ധതിയിലൂടെ 3.75 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങി. ഇതുവഴി 23,000 കോടി രൂപയുടെ നിക്ഷേപവും ഏഴര ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസി’ൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനിഷ്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സി.ഇ.ഒ. അശ്വനി ഗുപ്ത, അദാനി അഗ്രി ലോജിസ്റ്റിക്സ് ബിസിനസ് മേധാവി പങ്കജ് ഭരദ്വാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Pinarayi Vijayan: Investment Flowing into Kerala, State Moving Towards New Heights of Growth

Share Email
LATEST
Top