ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്ക് വാഷിംഗ്ടണ്‍ ഡിസിയിലെന്ന് വൈറ്റ് ഹൗസ് കണക്കുകള്‍. 2024 ലെ കണക്കു പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. വാഷിംഗ്ടണ്‍ ഡിസി കൂടാതെ ഇസ്ലാമാബാദ്, പാരീസ്, ലണ്ടന്‍ എന്നിവ കൂടാതെ ന്യൂഡല്‍ഹിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വാഷിംഗ്ടണ്‍ ഡി.സിയിലെ കൊലപാതക നിരക്ക് ബൊഗോട്ട, മെക്‌സിക്കോ സിറ്റി, എന്നിവയേക്കാള്‍ കൂടുതലാണ്. ഡി.സിയെ വീണ്ടും സുരക്ഷിതമാക്കുക,’ വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
27.54 എന്ന കൊലപാതക നിരക്കുമായി യുഎസ് തലസ്ഥാനം പട്ടികയില്‍ ഒന്നാമതാണ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ഭാഗമായി നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്.
2024നെ അപേക്ഷിച്ച് ഈ വര്‍ഷം കുറ്റകൃത്യങ്ങള്‍ 26 ശതമാനവും കവര്‍ച്ച 28 ശതമാനവും കുറഞ്ഞുവെന്ന് വാഷിംഗ്ടണ്‍ ഡിസിയുടെ മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.
Is Washington DC not that safe?