ഗാസയിലെ ആശുപത്രിക്കു നേരെ നടത്തിയ ക്രൂര ആക്രമണം: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍

ഗാസയിലെ ആശുപത്രിക്കു നേരെ നടത്തിയ ക്രൂര ആക്രമണം: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍

ജറുസലേം: ഗാസയിലെ ആശുപത്രിക്കു നേരെ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍.

ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ അപകടത്തില്‍ ഇസ്രായേല്‍ അഗാധമായി ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു എക്സില്‍ പ്രസ്താവന പോസ്റ്റുചെയ്തു. മാധ്യമപ്രവര്‍ത്തകരേയും ആരോഗ്യ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടേയും പ്രവര്‍ത്തനത്തെ ഇസ്രായേല്‍ വിലമതിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

യുദ്ധം നടത്തുന്നത് ഹമാസ് ഭാകരര്‍ക്കെതിരേയാണ്. ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ വീട്ടിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ്, അല്‍ ജസീറ എന്നീ സ്ഥാപനങ്ഹളിലെ മാധ്യമപ്രവര്‍ത്തകാണ് കൊല്ലപ്പെട്ട അഞ്ചുപേര്‍.

Israel finally expresses regret over brutal attack on Gaza hospital

Share Email
Top