സനാ: യമനിൽ പൂതികൾക്കെതിരെ അതി രൂക്ഷമായ നീക്കവുമായി ഇസ്രയേൽ സൈന്യം. ഹൂതി സൈനിക കേന്ദ്രങ്ങളിൽ രൂക്ഷമായ വ്യോമാണമാണ് ഇസ്രയേൽ നടത്തിയത്.
യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം അഴിച്ചു വിട്ടത്. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനു സമീപം ആക്രമണമുണ്ടായെന്നും വൻ സ്ഫോടന ശബ്ദം കേട്ടതായും നഗരവാ സികൾ പറഞ്ഞു.
സനായിൽ ഹൂതി വിമതരുടെ സാറ്റ്‌ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്രസംഗം പ്ര ക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ഇസ്രയേൽ ആക്രമണം.
ഇസ്രയേലിലേക്ക് ഹൂതികളുടെ ഭാഗത്തുനിന്നു ഡ്രോൺ ആക്രമണമുണ്ടായെന്നും ഇതിനു മറുപടി യായാണ് ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ച തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേലിനു നേരെ ആര് കൈയുയർ ത്തിയാലും ആ കൈകൾ വെട്ടിമാറ്റുമെന്നു പ്രതിരോധ മന്ത്രി ആ ക്രമണത്തിനു പിന്നാലെ പ്രസ്‌താവനയി ൽ പറഞ്ഞു.
Israeli forces attack Houthi military bases