വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാല്‍ അതു നല്ലതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതു അവസാനിപ്പിച്ചു എന്നു കേട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ല. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പോകുന്നില്ലെന്നാണ് കേട്ടത്. എന്നാല്‍ അതു ശരിയാണോ അല്ലയോ എന്നറിയില്ല. പക്ഷേ അത്തരമൊരു തീരുമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊരു നല്ല നടപടിയാണെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ അന്തിമധാരണയിലെത്താത്തതു മൂലം ഇന്ത്യയ്‌ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പകരംതീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ യുഎസ് ഏര്‍പ്പെടുത്തി. അമേരിക്കന്‍ വിലക്ക് ലംഘിച്ചു റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതും ട്രംപിനെ പ്രകോപിപ്പിച്ചു.
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ മറുപടി. ‘ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഇന്ത്യ എടുക്കുന്നത് രാജ്യാന്തര വിപണിയില്‍ ലഭ്യമായ എണ്ണയുടെ വിലയെയും അന്നത്തെ ആഗോള സാഹചര്യത്തെയും അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞതിന്റെ വിശദാംശങ്ങള്‍ എനിക്കിറിയില്ലെന്നു രണ്‍ധീര്‍ ജയ് സ്വാള്‍ പറഞ്ഞു.
It would be good if India stopped buying oil from Russia: Trump