ജയ്ശങ്കർ റഷ്യ സന്ദർശനത്തിൽ; മോസ്കോയിൽ പുടിനെ കണ്ടു; ചർച്ച വ്യാപാരബന്ധം മെച്ചപ്പെടുത്താൻ

ജയ്ശങ്കർ റഷ്യ സന്ദർശനത്തിൽ; മോസ്കോയിൽ പുടിനെ കണ്ടു; ചർച്ച വ്യാപാരബന്ധം മെച്ചപ്പെടുത്താൻ

മോസ്കോ: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവുമായി മണിക്കൂറുകളോളം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ജയ്ശങ്കർ പുതിനെ കണ്ടത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ചർച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ട്രംപ് തീരുവ വർദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

ലാവ്‌റോവുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ജയ്ശങ്കർ സംസാരിച്ചു. “രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തിലെ ഏറ്റവും സുസ്ഥിരമായ ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്. ഭൗമരാഷ്ട്രീയപരമായ യോജിപ്പ്, ഉന്നതതല ബന്ധങ്ങൾ, ജനങ്ങൾക്കിടയിലെ സൗഹൃദം എന്നിവയാണ് ഈ ബന്ധത്തിന്റെ പ്രധാന ചാലകശക്തികൾ,” അദ്ദേഹം പറഞ്ഞു.

വളം പോലുള്ള അവശ്യവസ്തുക്കളുടെ ദീർഘകാല വിതരണം, ഊർജ്ജ സഹകരണം, വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള വഴികൾ, താരിഫ് ഇതര തടസ്സങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ, റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചർച്ചയിൽ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂട്ടുന്നതിനും നിയമപരവും താരിഫ് ഇതരവുമായ തടസ്സങ്ങൾ നീക്കുന്നതിനും റഷ്യയോട് ഇന്ത്യ അഭ്യർത്ഥിച്ചു.

Jaishankar visits Russia; meets Putin in Moscow; talks to improve trade ties

Share Email
Top