മുംബൈ: ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനികൾക്കെതിരെ ലോകമെമ്പാടും നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ ബഹിഷ്‌കരണങ്ങളുടെ ഭാഗമായി, പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയ്ക്കെതിരെയും പ്രതിഷേധം. കമ്പനിക്ക് ഇസ്രായേലി സ്ഥാപനങ്ങളുമായി നേരിട്ടുള്ള ബന്ധമില്ലെങ്കിലും, ചില ഇസ്രായേലി ടെക്, എയ്‌റോനോട്ടിക്സ് കമ്പനികളുമായുള്ള സഹകരണമാണ് പ്രതിഷേധത്തിന് കാരണം.
‘ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് പലസ്തീൻ’ എന്ന സംഘടനയുടെ ആഹ്വാനമനുസരിച്ച് ഡൽഹി, മുംബൈ, പൂനെ, ചണ്ഡീഗഢ് തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലെ മഹീന്ദ്ര ഷോറൂമുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കേരളത്തിൽ നേരത്തെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ‘സൂഡിയോ’ എന്ന വസ്ത്രവ്യാപാര ശൃംഖലയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വിദ്യാർഥി സംഘടനയായ എസ്.ഐ.ഒ. പ്രതിഷേധിച്ചിരുന്നു. ഇസ്രായേൽ ബന്ധം ആരോപിച്ചായിരുന്നു ഈ നീക്കം. എന്നാൽ ഇത് സൂഡിയോയുടെ ജനപ്രീതി കൂട്ടുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ മഹീന്ദ്രയ്‌ക്കെതിരെയുള്ള ബഹിഷ്‌കരണാഹ്വാനവും സമാനമായ പ്രതികരണമായിരിക്കും സൃഷ്ടിക്കുക എന്ന് വിലയിരുത്തപ്പെടുന്നു.
Calls for boycott of Mahindra in India over alleged collaboration with Israel