കൊന്നിച്ചിവ(ടോക്കിയോ): ഇന്ത്യയുടെ വികസന യാത്രയില്‍ ജപ്പാന്‍ എല്ലാ കാലത്തും പ്രധാന പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി എത്തിയ മോൗദി ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തു പ്രംഗിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ടു പോകും. മെട്രോ റെയില്‍, സെമികണ്ടക്ടറുകള്‍ മേഖലകളിലെ ജപ്പാന്‍ സഹകരണം ഏറെ ശക്തമാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഉള്‍പ്പെടെ ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ- അമേരിക്ക വ്യാപാര തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലുളള മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്. ബ്രിക്‌സ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ കൂടുതല്‍ വ്യാപം നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ഇന്ത്യ സജീവമായി ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മില്‍ കൂടുതല്‍ മേഖലകളിലെ വ്യാപാരം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യപ്പെടുമെന്നു ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
Japan is a key partner in India’s development journey: Modi