swayamvara
pulimoottil

മലയാളക്കരയിലെങ്ങും ആനന്ദം, മമ്മൂക്കക്ക് കലക്കൻ ഉമ്മയുമായി ലാലേട്ടൻ, അത്രമേൽ ആഗ്രഹിച്ച ചിരിയെന്ന് കെസി, എല്ലാം ഓക്കേയെന്ന് പിഷാരടി, നോവിന്റെ തീയിൽ മനം കരിയില്ലെന്ന് ബ്രിട്ടാസ്

മലയാളക്കരയിലെങ്ങും ആനന്ദം,  മമ്മൂക്കക്ക് കലക്കൻ ഉമ്മയുമായി ലാലേട്ടൻ, അത്രമേൽ ആഗ്രഹിച്ച ചിരിയെന്ന് കെസി, എല്ലാം ഓക്കേയെന്ന് പിഷാരടി,  നോവിന്റെ തീയിൽ മനം കരിയില്ലെന്ന് ബ്രിട്ടാസ്

മമ്മൂട്ടിയുടെ രോഗം മാറിയെന്ന വാര്‍ത്തയുടെ ആനന്ദത്തിലാണ് ഇപ്പോൾ മലയാളക്കര. സോഷ്യൽ മീഡിയയിൽ നിറയെ മമ്മൂട്ടിയുടെ തിരിച്ചുവരവിന്റെ ആഹ്ലാദം പങ്കുവെക്കുന്ന കുറിപ്പുകൾ ആണ് കാണാനാകുക. മമ്മുട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ച് മോഹൻലാലടക്കമുള്ളവർ രംഗത്തെത്തി. പ്രത്യേകിച്ച് ഒന്നും കുറിച്ചിട്ടില്ലെങ്കിലും ലാലേട്ടൻ പങ്കുവച്ച സന്തോഷം മലയാളികൾ ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. കെ സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ് തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരെല്ലാം സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടി ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം ആഗ്രഹിച്ച വാര്‍ത്തയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു’-മാലാ പാര്‍വതി സന്തോഷം പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

‘നോവിന്റെ തീയിൽ മനം കരിയില്ല… പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല…വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്റെ പാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്ക… ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട്… അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു… ഒത്തിരി സന്തോഷത്തോടെ… നിറഞ്ഞ സ്നേഹത്തോടെ..’ – ജോൺ ബ്രിട്ടാസ് കുറിച്ചതിങ്ങനെയാണ്.

‘എല്ലാം ok ആണ്’ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പിഷാരടി പങ്കുവെച്ചു.

Share Email
LATEST excelnclexrn
More Articles
Top