ജോഷി വള്ളിക്കളം
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ 2025–27 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി ജൂബി വള്ളിക്കളം മത്സരിക്കും.
ഇതുവരെ മൂന്ന് വനിതകൾ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിട്ടുണ്ടെങ്കിലും അവരാരും തിരഞ്ഞെടുപ്പ് നേരിട്ടിരുന്നില്ല.
അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
25 വർഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ സജീവ സാന്നിധ്യമാണ് ജൂബി വള്ളിക്കളം. അസോസിയേഷന്റെ ബോർഡ് അംഗം, വിമൻസ് ഫോറം ചെയർപേഴ്‌സൺ, ഫോമയുടെ നാഷനൽ വിമൻസ് ഫോറം വൈസ് ചെയർപേഴ്‌സൺ, ജൂനിയർ അഫയേഴ്‌സ് കമ്മിറ്റി ചെയർ, നഴ്‌സസ് അസോസിയേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. കൂടാതെ, പല പരിപാടികളുടെ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
Juby Vallikkalam is the presidential candidate in the Chicago Malayali Association elections.