ശ്രീഹരിക്കോട്ടയിൽ നടന്ന ‘കലാം-1200’ മോട്ടോറിന്റെ ആദ്യ പരീക്ഷണം വിജയം ;വിക്രം-1 റോക്കറ്റ് വികസനത്തിൽ നിർണായക നേട്ടം

ശ്രീഹരിക്കോട്ടയിൽ നടന്ന ‘കലാം-1200’ മോട്ടോറിന്റെ ആദ്യ പരീക്ഷണം വിജയം ;വിക്രം-1 റോക്കറ്റ് വികസനത്തിൽ നിർണായക നേട്ടം

സ്കൈറൂട്ട് എയ്റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കലാം-1200 ഖര ഇന്ധന മോട്ടോർ പരീക്ഷണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ സ്റ്റാറ്റിക് ടെസ്റ്റ് കോംപ്ലക്സിലായിരുന്നു പരീക്ഷണം നടന്നത്.

വിക്രം-1 റോക്കറ്റ് വികസനത്തിലെ നിർണായക ഘട്ടമാണ് ഈ പരീക്ഷണം. 11 മീറ്റർ നീളവും 1.7 മീറ്റർ വ്യാസവുമുള്ള ഈ മോണോലിത്തിക് കമ്പോസിറ്റ് മോട്ടോർ 30 ടൺ ഖര ഇന്ധനം വഹിക്കാൻ ശേഷിയുള്ളതാണ്. ശ്രീഹരിക്കോട്ടയിലെ സോളിഡ് പ്രൊപ്പെലന്റ് പ്ലാന്റിലാണ് കലാം-1200 നിർമ്മിച്ചത്.

2023ലെ ഇന്ത്യൻ സ്‌പേസ് പോളിസിയുടെ ഭാഗമായി, ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട്, 2020 ഡിസംബറിൽ കലാം-5 മോട്ടോർ വിജയകരമായി പരീക്ഷിച്ചിരുന്നു. കലാം പരമ്പരയിൽ അഞ്ച് പതിപ്പുകൾ വികസിപ്പിക്കാനുള്ള പദ്ധതിയാണ് കമ്പനിക്ക് ഉള്ളത്.

Kalam-1200’s first test in Sriharikota successful; major milestone in Vikram-1 rocket development.

Share Email
LATEST
More Articles
Top