കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് അറസ്റ്റിൽ

കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് അറസ്റ്റിൽ

കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് അറസ്റ്റിലായി. കാഞ്ഞങ്ങാടുവെച്ചാണ് ഇയാളെ കണ്ണപുരം പൊലീസ് പിടികൂടിയത്.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കണ്ണപുരം കീഴറയിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. മരിച്ചയാൾ അനൂപ് മാലിക്കിന്റെ ബന്ധുവായ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ്. സ്ഫോടനത്തിൽ വീട് പൂർണമായി തകരുകയും സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

സ്ഫോടകവസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് അനൂപ് മാലിക്കിനെതിരെ കേസെടുത്തിട്ടുണ്ട്. 2016-ൽ കണ്ണൂരിലെ പൊടിക്കുന്നിൽ നടന്ന സമാനമായ ഒരു സ്ഫോടനക്കേസിലും ഇയാൾ പ്രതിയായിരുന്നു. ഉത്സവങ്ങൾക്കായി പടക്കങ്ങൾ നിർമ്മിച്ചു നൽകുന്നയാളാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

Share Email
LATEST
More Articles
Top