കർണാടക മന്ത്രി കെ.എൻ. രാജണ്ണ രാജിവച്ചു,രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിനെതിരായ പരസ്യ വിമർശനത്തിന് പിന്നാലെ നടപടി

കർണാടക മന്ത്രി കെ.എൻ. രാജണ്ണ രാജിവച്ചു,രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിനെതിരായ പരസ്യ വിമർശനത്തിന് പിന്നാലെ നടപടി

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തെ വിമർശിച്ച കോൺഗ്രസ് മന്ത്രിക്കെതിരെ നടപടി കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ രാജിവച്ചു. രാജണ്ണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ടത്.

രാഹുൽ ഗാന്ധിയുടെ ആരോപണത്തെ വിമർശിച്ചതാണ് രാജണ്ണയ്ക്കെതിരെ ഹൈക്കമാൻഡ് തിരിയാൻ കാരണം. “വോട്ട് മോഷണം” എന്ന രാഹുൽ ഗാന്ധിയുടെ ആരോപണതിനെതിരെ വന്ന രാജന്നയുടെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് രാജണ്ണയ്ക്കെതിരെ നടപടിക്ക് ആവശ്യമുയർന്നത്. രാജണ്ണയുടെ രാജി കോൺഗ്രസ്സിൽ ആഭ്യന്തര ജനാധിപത്യമില്ലെന്നതിൻ്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.

Share Email
Top