അനശ്വരം മാമ്പിള്ളി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 79ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.കേരള അസോസിയേഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സി ഇ സി ഹാളിൽ വെച്ചായിരുന്നു ആഘോഷം നടത്തിയത്.
കെ എ ഡി പ്രസിഡന്റ് പ്രദീപ് നാഗനുലിൽ, ഐ സി ഇ സി പ്രസിഡന്റ് നൈനാൻ മാത്യു എന്നിവർ സംസാരിച്ചു. കെ എ ഡി സോഷ്യൽ ഡയറക്ടർ ജയ്‌സി ജോർജ് നന്ദി പ്രകാശിപ്പിച്ചു.ഐ സി ഇ സി കമ്മിറ്റിയംഗം പി ടി സെബാസ്റ്റ്യൻ, മുതിർന്നയംഗം സണ്ണി ജേക്കബ്, ഗാർലന്റ് സിറ്റി സീനിയർ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി. സി മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ,മുതിർന്നയംഗങ്ങളായ സിജു വി ജോർജ്,ജോസ് കുഴിപ്പിള്ളി, മാധ്യമ പ്രവർത്തകരായ രാജു തരകൻ, ബാബു സൈമ്മൻ, കൂടാതെ ബാബു മാത്യു, ജേക്കബ് സൈമ്മൻ,കെ എ ഡി കമ്മിറ്റിയംഗം വിനോദ് ജോർജ്, ടോമി കളത്തിവീട്ടിൽ തുടങ്ങി അമ്പതോളം അസോസിയേഷൻ അംഗങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുകയുണ്ടായി.
Kerala Association of Dallas celebrated Independence Day