കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷ പരിപാടിക്ക് കേളികൊട്ട്

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷ പരിപാടിക്ക് കേളികൊട്ട്
Share Email

അനശ്വരം മാമ്പിള്ളി

ഡാളസ് : ചിങ്ങം ഒന്നിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 6 ന് ശനിയാഴ്ച 10 മണിക്ക് നടക്കാനിരിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഓണാഘോഷ പരിപാടിയുടെ കേളികൊട്ടുണര്‍ത്തി തുടക്കം കുറിച്ചു.

കെ എ ഡി പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, ഐ സി ഇ സി പ്രസിഡന്റ് മാത്യു നൈനാന്‍, കെ എ ഡി സെക്രട്ടറി മഞ്ജിത്ത് കൈനിക്കര, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, ദീപക് നായര്‍, നെബു കുര്യാക്കോസ്, പി ടി സെബാസ്റ്റ്യന്‍, പീറ്റര്‍ നെറ്റോ, കോശി പണിക്കര്‍, ഹരിദാസ് തങ്കപ്പന്‍, സിജു വി ജോര്‍ജ്, ബേബി കൊടുവത്തു, വിനോദ് ജോര്‍ജ്, സുബി ഫിലിപ്പ്, സാബു മാത്യു,ഡാനിയേല്‍ കുന്നേല്‍, ജോര്‍ജ് ജോസഫ്,രാജീവ് മേനോന്‍, ബാബു കൊടുവത്തു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി പി ചെറിയാന്‍ സാഹിത്യ പ്രവര്‍ത്തകരായ സി വി ജോര്‍ജ്, റോസമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവര്‍ പങ്കെടുക്കും.

കൂടാതെപ്രധാന സ്‌പോണ്‍സരായ ഷിജു എബ്രഹാം ജിന്‍സ് മടമന തുടങ്ങി വ്യവസായികളുള്‍പ്പെടെയുള്ള കലാ സാംസ്‌കാരിക സാമൂഹ്യ നായകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.ഓണാഘോഷ പരിപാടിയില്‍ ഡോ. യു പി ആ ര്‍ മേനോന്‍ അതിഥിയായി പങ്കെടുക്കും.

kerala association of dallas onam celebraion

Share Email
More Articles
Top