പി പി ചെറിയാന്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ ആറിന് നടക്കും. രാവിലെ 10 ന് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹാളില്‍ വെച്ച് (MGM Hall) വൈവിധ്യമാര്‍ന്ന കലാപ രിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (IPMA) ഉക്രെയ്ന്‍ പ്രസിഡന്റായ ഡോ. യു.പി ആര്‍. മേനോന്‍ ഓണസന്ദേശം നല്‍കും.
ഓണാഘോഷത്തിന്റെ ഭാഗമായി കളരി, മോഹിനിയാട്ടം, കേരള നടനം, മാര്‍ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. നാടന്‍നൃത്തം, വര്‍ണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും. പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്.
ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ചില പ്രത്യേക പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
ഇവയെല്ലാം ഒത്തുചേര്‍ന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്ന ദൃശ്യവിരുന്നായിരിക്കും ഓണാഘോഷമെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:
സുബി ഫിലിപ്പ് (ആര്‍ട്ട്സ് ഡയറക്ടര്‍) 9723527825
പ്രദീപ് നാഗനൂലില്‍ (പ്രസിഡന്റ്) 4694491905
മഞ്ജിത് കൈനിക്കര (സെക്രട്ടറി) 9726798555
Kerala Association of Dallas Onam Celebration on September 6th; Dr. U.P. R. Menon as Chief Guest