കുടുങ്ങിയവരിൽ മലയാളികളും, ആവശ്യമായ ഇടപെടൽ ഉണ്ടാവണം, കേരളം ദുരിതബാധിതർക്കൊപ്പം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്

കുടുങ്ങിയവരിൽ മലയാളികളും, ആവശ്യമായ ഇടപെടൽ ഉണ്ടാവണം, കേരളം ദുരിതബാധിതർക്കൊപ്പം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാവുന്ന മുറക്ക് കേരള സർക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

സതീശൻ ഉത്തരാഖണ്ഡ‍് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉത്തരാഖണ്ഡ‍് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരളത്തിനകത്തും പുറത്തും നിന്നുമുള്ളവരടക്കം 28 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായതിരുന്നത്. ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.

Share Email
LATEST
More Articles
Top