ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോർക്ക്: കേരള എൻജിനിയറിങ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ ഫാമിലി നൈറ്റ് പ്രോഗ്രാമായ ‘ടെക് നൈറ്റ് 2025’-ന്റെ കിക്ക്-ഓഫ് ന്യൂ ജേഴ്സിയിലെ എഡിസണിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വെച്ച് ഓഗസ്റ്റ് 17-ന് നടന്നു. ‘എൻഗേജ് 2025’ എന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു ടെക് നൈറ്റിന്റെ തുടക്കം കുറിച്ചത്.

ടെക് നൈറ്റിന്റെ പ്ലാറ്റിനം സ്പോൺസർമാരായ പ്രിൻസ് ബേബിയെയും ബിനു ബേബിയെയും കെ.ഇ.എ.എൻ. പ്രസിഡന്റ് നീന സുധീർ നന്ദി അറിയിച്ചു. റോക്‌ലാൻഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന സ്പെക്ട്രം ഓട്ടോയുടെ ഉടമകളാണ് ഇവർ. ഗോൾഡ് സ്പോൺസർമാരായ ഓപ്പൺഹൈമർ സീനിയർ ഡയറക്ടർ സുധീർ നമ്പ്യാർ, ഡി & കെ പ്രസിഡന്റ് ദിലീപ് വർഗീസ്, കിങ്സ് ബിൽഡേഴ്സ് കോൺട്രാക്ടർ സി.ഇ.ഒ. മധു രാജൻ എന്നിവർക്കും കീൻ പിന്തുണ അറിയിച്ചു.

പ്ലാറ്റിനം, ഗോൾഡ് സ്പോൺസർമാരെ കൂടാതെ മറ്റ് നിരവധി സ്ഥാപനങ്ങളും വ്യക്തികളും പരിപാടിയുടെ സ്പോൺസർമാരായി മുന്നോട്ട് വന്നിട്ടുണ്ട്. ഇവരുടെയെല്ലാം സഹകരണത്തിന് കെ.ഇ.എ.എൻ. പ്രസിഡന്റ് നീന സുധീർ നന്ദി രേഖപ്പെടുത്തി. കെ.ഇ.എ.എൻ. പബ്ലിക് റിലേഷൻ ഓഫീസർ ഫിലിപ്പോസ് ഫിലിപ്പ് സ്പോൺസർമാരെ പരിചയപ്പെടുത്തി.

കെ.ഇ.എ.എൻ. വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സ്റ്റുഡന്റ് അഫയേഴ്സ് ചെയർ ഡോ. സിന്ധു സുരേഷ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗം ലിസ ഫിലിപ്പ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷങ്ങളിൽ 150-ൽ അധികം എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് കെ.ഇ.എ.എൻ. പഠന സഹായം നൽകിയിട്ടുണ്ട്. സ്കോളർഷിപ്പുകൾ, വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള മാർഗനിർദേശങ്ങൾ, ഫാക്ടറി ടൂറുകൾ, ജോബ് പ്ലേസ്‌മെന്റുകൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ കെ.ഇ.എ.എൻ. സജീവമാണ്.
കൂടുതൽ വിവരങ്ങൾക്കായി www.keanusa.org സന്ദർശിക്കുക. നീന സുധീർ- പ്രസിഡന്റ്
സജിദ ഫാമി -സെക്രട്ടറി
ബിജു പുതുശ്ശേരി -ട്രെഷറർ
മെറി ജേക്കബ് -ബി ഓ ടി ചെയർ.
Kerala Engineering Graduates Association of Northeast America (KEAN) Tech Night 2025: Exciting start
